കപ്പൂർ പഞ്ചായത്തിൽ ഓട്ടോറിക്ഷ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പ് നടത്തും.

സർക്കാറിന്റെ 100 ദിന കർമ്മ പരിപാടികളിൽ ഉൾപ്പടുത്തി ലീഗൽ മെട്രോളജി വകുപ്പ്  കപ്പൂർ കുമരനല്ലൂരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് ഒരുക്കം തുടങ്ങി.

പട്ടാമ്പി താലുക്ക് ആസ്ഥാനത്ത്  നിന്ന് 15 കിലോമീറ്ററിലേറെ  ദൂരമുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ജില്ലയിൽ ക്യാമ്പുകൾ ഒരുക്കുന്നത്.  ഇതിന്റെ ജില്ലാ തല  ഉദ്ഘാടനം ഈ മാസം 27ന് കുമരനല്ലൂരിൽ വി.ടി ബൽറാം എം.എൽ.എ നിർവ്വഹിക്കും. 

ഇത് സംബന്ധിച്ച് കപ്പൂർ പഞ്ചായത്തിൽ മുന്നൊരുക്ക യോഗം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ, വൈസ് പ്രസിഡന്റ്പി.രാജീവ്, വാർഡ് അംഗം അലി കുമരനല്ലൂർ, പട്ടാമ്പി ലീഗൽ മെട്രോളജി ഇൻസ്പെക്ടർ മുഹമ്മദലി, പാലക്കാട് ഫ്ലൈയിങ് സ്ക്വാഡ് ഇൻസ്‌പെക്ടർ പി.സൗമ്യ, പാലക്കാട്‌ സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം