മലപ്പുറം തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് വീടിനു സമീപത്ത് വെച്ച് കാറിന് തീപിടിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റത്. മലപ്പുറം ചെനക്കലങ്ങാടി സ്വദേശി ആദിൽ ആരിഫ് ഖാനാണ് മരിച്ചത്.

80 ശതമാനത്തിലേറെ പൊള്ളലേറ്റ ആദിലിനെ ആദ്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

അപകടനില തരണം ചെയ്യാത്തതിനാൽ കഴിഞ്ഞ ദിവസം വിദഗ്‌ദ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് കൊണ്ടുപോയി. എന്നാൽ  ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം