കുത്തനൂർ തോലന്നൂർ പൂളക്കപ്പറമ്പിലാണ് ലോറി മറിഞ്ഞത്. എറണാകുളത്ത് നിന്ന് വന്ന ടാങ്കറിൽ ടൊൽവിൻ എന്ന രാസ വസ്‌തുവാണുള്ളതെന്ന് അധികൃതർ അറിയിച്ചു.
പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നേരിയ ചോർച്ച അനുഭവപ്പെട്ടതോടെ പുറത്തിറങ്ങരുതെന്ന് ആളുകൾക്ക് കർശന നിർദ്ദേശം നൽകി. അര കിലോമീറ്റർ ചുറ്റളവിലുള്ളവർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ടാങ്കർ നീക്കാനുള്ള നടപടികൾ അഗ്നിരക്ഷാസേന തുടങ്ങി. ആശങ്കപ്പെടേണ്ടതില്ലെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.
Tags
Accident
