പാലക്കാട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തൂതപ്പുഴയ്ക്ക് മീതെയുളള തിരുവേഗപ്പുറ പാലത്തിൽ വലിയ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വിള്ളൽ കാണുന്ന ഭാഗത്ത് കുഴി രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ കുഴിയിൽ ചാടാതിരിക്കാൻ ടാർ വീപ്പ വച്ച് തടഞ്ഞിട്ടുണ്ട്. ഒറ്റവരി ഗതാഗതമാണ് ഇപ്പോൾ അനുവദിക്കുന്നത്.
2021-22 വർഷങ്ങളിൽ ഇടവിട്ട് നിരവധി ദിവസങ്ങൾ പാലം അടച്ചിട്ട് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരുന്നു. അന്ന് 90 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അറ്റകുറ്റപ്പണി നടത്താൻ പാലം വീണ്ടും അടച്ചിടേണ്ടിവരും.
Tags
പ്രാദേശികം
