പത്രപ്രവർത്തകന് കപ്പൂർ പഞ്ചായത്തിൽ രണ്ടാമൂഴം !

ദീർഘകാലമായി 'ചന്ദ്രിക' ലേഖകനായി പ്രവർത്തിക്കുന്ന അലി കുമരനല്ലൂർ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പഞ്ചായത്തിലെത്തുന്നു.

കപ്പൂർ പഞ്ചായത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകിയാണ് ഇത്തവണ അലി കുമരനല്ലൂരിനെ വോട്ടർമാർ തെരഞ്ഞെടുത്തത്. ത്രികോണ മത്സരത്തിൽ എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ ഗഫൂർ കാരശ്ശേരിയ 352 വോട്ടിൻ്റെ ദൂരിപക്ഷത്തിലാണ് കുമരനല്ലൂർ വാർഡിൽ പരാജയപ്പെടുത്തിയത്. ബി.ജെ.പി നേടിയത് 25 വോട്ട്.

2015ലെ കന്നിയങ്കത്തിൽ മാരായംകുന്ന് വാർഡിനെ പ്രതിനിധികരിച്ചാണ് പഞ്ചായത്ത് അംഗമായത്. തൃത്താല മണ്ഡലം മുസ്ലിം ലീഗ് ഉപാധ്യക്ഷനാണ് അലി കുമരനല്ലൂർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം