ആഹ്ലാദ പ്രകടനം: പടക്കം പൊട്ടി മരണം രണ്ടായി.

തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിൽ പടക്കം പൊട്ടിത്തെറിച്ച് രണ്ട് യുവാക്കൾ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇർഷാദ് (27), കോഴിക്കോട് വട്ടോളി സ്വദേശി സന്ദീപ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

കൊണ്ടോട്ടിയിൽ ഇന്നലെ വൈകിട്ട് 6.45നാണ് ഇർഷാദിന് അപകടമുണ്ടായത്. ചെറുകാവ് പഞ്ചായത്തിലെ ഒമ്പതാം വാർഡ് പെരിയമ്പലത്തിലെ ഇലക്ഷൻ്റെ വിജയ ആഹ്ലാദത്തിനിടെയാണ് അപകടം നടന്നത്.

സ്കൂട്ടറിന്റെ മുന്നിലുള്ള പടക്കം മറ്റുള്ളവർക്ക് വിതരണം ചെയ്‌തുകൊണ്ട് പോവുകയായിരുന്നു ഇർഷാദ്. ഇതിന്റെ ഇടയിൽ അടുത്ത് നിന്നും പൊട്ടിക്കുകയായിരുന്ന പടക്കത്തിലെ തീപ്പൊരി സ്കൂട്ടറിലെ പടക്കത്തിലേക്ക് തെറിക്കുകയായിരുന്നു. തുടർന്ന് പടക്കം ഒന്നാകെ പൊട്ടിയാണ് മരണം. 

പനങ്ങാട് യു.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിലാണ് മറ്റൊരപകടം. സ്‌കൂട്ടറിന് തീപിടിച്ച് വട്ടോളി സ്വദേശി സന്ദീപ് ആണ് മരിച്ചത്. സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്.

പനങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നും വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ദേവാനന്ദിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയായിരുന്നു അപകടം.  പൊന്നാനിയിൽ നടന്ന ആഹ്ലാദ പ്രകടനത്തിനിടെ പടക്കം തെറിച്ചു വീണ് ഓലപ്പുരയും കത്തിനശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം