എറണാംകുളം പച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി.

പച്ചാളം റെയിൽവേ ഗേറ്റിനടുത്തുള്ള ട്രാക്കിലെ നടുഭാഗത്താണ് ആട്ടുകല്ല് വെച്ചിരുന്നത്. ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമെന്നാണ് സംശയം. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ഇന്ന് പുലർച്ചെ നാലരയോടെ മൈസൂർ- കൊച്ചുവേളി എക്‌സ്പ്രസ് ട്രാക്കിലൂടെ കടന്നുപോയിരുന്നു. ട്രെയിൻ പോയതിന് ശേഷമാണ് ആട്ടുകല്ല് ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് റെയിൽവേ പൊലീസിനെ വിവരമറിയിച്ചു.

സ്ഥലത്തെത്തിയ റെയിൽവേ പൊലീസ് ആട്ടുകല്ല് ട്രാക്കിൽ നിന്നും എടുത്തുമാറ്റി. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പ്രദേശവാസികളുടെ മൊഴിയെടുത്തും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം