ഇന്നലെ അർധരാത്രി കോട്ടയം തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിലാണ് ഭീതിയിലാഴ്ത്തിയ സംഭവം. ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്ന ലോറി റോഡരികിൽ നിർത്തിയതായിരുന്നു.
ഈ സമയം മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് ലോറിയിൽ കയറി കമ്പി കൊണ്ട് സിലിണ്ടർ കുത്തിത്തുറന്ന ശേഷം തീകൊളുത്തുകയായിരുന്നു.
യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കസ്റ്റഡിയിലെടുത്ത യുവാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു.
തീ പടർന്ന സമയത്ത് അവിടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാർ യുവാവിനെ ഉടൻ തന്നെ പിടിച്ചുമാറ്റിയതിനാൽ ജീവഹാനി ഒഴിവായി. ലോറിയിൽ പൂർണമായും ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്നു.
തീ പടർന്നതോടെ കടുത്തുരുത്തിയിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Tags
Fire
