കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ ഭേദഗതി നിയമങ്ങളിലും എസ്.ഐ.ആർ അടിസ്ഥാനമാക്കിയുള്ള വോട്ടർ പട്ടിക പരിഷ്കരണത്തിലും ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാൻ 'നേറ്റിവിറ്റി കാർഡ്' പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്.
കേരളത്തിലെ എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ് ലഭ്യമാക്കുന്നതിനായുള്ള നിയമ നിർമാണം നടത്തുമെന്നും ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു.
എസ്.ഐ.ആർ നടപ്പാക്കുന്നത് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ജനങ്ങളിൽ വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.
തലമുറകളായി കേരളത്തിൽ താമസിച്ചുവരുന്ന ജനങ്ങളുടെ വ്യക്തിത്വം ഉറപ്പാക്കാനും അവരുടെ ആശങ്കകൾ അകറ്റാനുമാണ് ഫോട്ടോ പതിച്ച നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. പൗരത്വ വിഷയത്തിലുള്ള കേരളത്തിന്റെ ശക്തമായ പ്രതിരോധമായാണ് പുതിയ കാർഡിനെ സർക്കാർ ഉയർത്തിക്കാട്ടുന്നത്.
ഇതിന് നിയമപ്രാബല്യം നൽകുന്നതിനായി പ്രത്യേക നിയമനിർമ്മാണം നടത്തും. നിലവിൽ വിവിധ ആവശ്യങ്ങൾക്കായി ഓരോ തവണയും വില്ലേജ് ഓഫീസുകളിൽ നിന്ന് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്നത് ഒഴിവാക്കാൻ ഈ ഏകീകൃത കാർഡ് സഹായിക്കും.
Summary:
Finance Minister K.N. Balagopal announced in the state budget that a law will be made to provide birth certificates to all citizens of Kerala and that Rs. 20 crore has been allocated for the initial work.
