തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം.

പൂരനഗരിയിൽ ഇനി ഉത്സവമേളം. വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ പതിനൊന്നേകാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ ചടങ്ങ് നടക്കും. ഇതോടൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറും.

പാരമ്പര്യ അവകാശികളായ ചെമ്പിൽ വീട്ടിൽ കുട്ടൻ ആചാരി ഒരുക്കുന്ന കൊടിമരത്തിലാണ് ചടങ്ങുകൾ നടക്കുക. വലിയപാണിക്ക് ശേഷം തട്ടകക്കാർ ക്ഷേത്രത്തിൽ കൊടിമരം ഉയർത്തും. സിംഹരൂപം ആലേഖനം ചെയ്ത കൊടിക്കൂറയാണ് ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ഉയർത്തുക. ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും കൊടി ഉയർത്തും.

26നാണ് തൃശൂർ പൂരം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദർശനം 24ന് തുടങ്ങും.  

25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബര ചടങ്ങ് നടക്കും.

26നാണ് പൂരങ്ങളുടെ പൂരമായ പൂര വസന്തം. ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തിൽ വരവ്, പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലർച്ചെ പ്രധാന വെടിക്കെട്ടും പൂര ദിനത്തിൽ നടക്കും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം