എറണാംകുളം മണ്ണത്തൂര്‍ സ്വദേശി സാറാമ്മ, ആറുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. മണ്ണത്തൂര്‍ സ്വദേശികളായ 12 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവര്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടാകുന്നത്. വിവാഹത്തിന് ശേഷം അടുത്തുള്ള വ്യൂ പോയിൻ്റും ഇവർ സന്ദർശിച്ചിരുന്നു.
തുടർന്ന് കുരിശുമല ഇറങ്ങി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. 200 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു.
Tags
Accident
