ഇന്ന് പുലർച്ചെ കൊട്ടിയം പട്ടരുമുക്കിനും ഉമയനല്ലൂരിനും ഇടയിലായിരുന്നു അപകടം.
പറവൂർ സ്വദേശികളായ ചാൾസ്, സാൻജോ എന്നിവരാണ് മരിച്ചത്. യുവാക്കൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്ന് യുവാക്കൾ ലോറിക്കടിയിൽ കുടുങ്ങുകയായിരുന്നു.
അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും പൊലിസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തകർന്ന കാറിനുള്ളിൽ കുടുങ്ങിക്കിടന്ന യുവാക്കളെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
