കത്തുന്ന വേനലിൽ കുടിനീർ ക്ഷാമം രൂക്ഷം ; വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി കപ്പൂർ പഞ്ചായത്ത് ഭരണ സാരഥികൾ ചർച്ച നടത്തി.

കുടിനീർ ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ജലവിതരണം കാര്യക്ഷമമാക്കുന്നതിന്  വാട്ടർ അതോറിറ്റി ഷൊർണൂർ ഡിവിഷൻ അധികൃതരുമായി കപ്പൂർ ഗ്രാമപഞ്ചായത്ത് അധികൃതർ ചർച്ച നടത്തി. 

നിലവിൽ ഉയർന്ന പ്രദേശങ്ങളിലുള്ള ഗുണഭോക്താക്കൾക്ക് വെള്ളം ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാൻ നടപടി തുടങ്ങിയതായി  എ.ഇ എൻ.പി സന്ദീപ് കുമാർ പറഞ്ഞു. 

പ്രധാന ജലവിതരണ കുഴൽ അടിക്കടി പൊട്ടുന്നതാണ് പ്രതിസന്ധിയാവുന്നത്. ഇത് പരിഹരിക്കാൻ പൈപ്പ് ലൈൻ അറ്റകുറ്റപ്പണി നടത്തി ജലവിതരണം കാര്യക്ഷമമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ  ഉറപ്പ് നൽകി. 

പുരോഗതി വിലയിരുത്താൻ വാട്ടർ അതോറിറ്റി മേധാവികളുടെ സാന്നിദ്ധ്യത്തിൽ ജനപ്രതിനിധികളുടെ പഞ്ചായത്ത് തല യോഗം അടുത്ത ദിവസം ചേരാനും തീരുമാനിച്ചു. 

പഞ്ചായത്ത് ആസ്ഥാനത്ത് നടന്ന ചർച്ചയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ, വൈസ് പ്രസിഡൻ്റ് പി.രാജീവ്, അംഗങ്ങളായ അലി കുമരനല്ലൂർ, കെ.ഷിഹാബ്, ശ്രീജിത്ത് സ്‌കൈലാബ്, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ഷീജ, പി.വി ഷിജിൻ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം