പതിറ്റാണ്ടുകളായി തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ പിടിച്ചു പറിക്കുന്ന നടപടികൾ കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് കെ.എസ്.എസ്.പി.യു മുതുതല യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിലർ എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.മണികണ്ഠൻ അധ്യക്ഷനായി.
സംഘടനയിൽ പുതുതായി അംഗങ്ങളായവർക്ക് സ്വീകരണം നൽകി. ഡോക്ടറേറ്റ് നേടിയ കെ.പി സ്മിതയെ ആദരിച്ചു. പെൻഷൻ കുടുംബാംഗങ്ങളുടെ മക്കളായ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു.
സംസ്ഥാന കൗൺസിലർ ടി.ശാന്തകുമാരി, ജില്ലാ കമ്മിറ്റി അംഗം എം.കെ രാധ, ബ്ലോക്ക് പ്രസിഡന്റ് എം.രാജേന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി എ.എസ് വിജയൻ, കെ.എ അബൂബക്കർ, കെ.എം വാസുദേവൻ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
Tags
പ്രാദേശികം

👍👍
മറുപടിഇല്ലാതാക്കൂ