ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് നടന്നുവന്ന എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു
ഇന്ന് രാവിലെ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ.ബിജു മുങ്ങാംകുന്നേൽ, ഫാ.ജോൺ കുളങ്ങാട്ടിൽ, ഫാ.സജി ചമ്പിൽ എന്നിവർ സഹകാർമ്മികരായി.
മധ്യസ്ഥ പ്രാർത്ഥന, പെരുന്നാൾ സന്ദേശം, പൊൻ - വെള്ളി കുരിശുകളേന്തി പെരുന്നാൾ പ്രദക്ഷിണം, യൂത്ത് അസോസിയേഷൻ ഒരുക്കിയ സമ്മാന പദ്ധതി നറുക്കെടുപ്പ് എന്നിവ നടന്നു.
പ്രാർത്ഥനക്ക് ശേഷം സൂനോറോ പേടകത്തിൽ നിന്നെടുത്തു വിശ്വാസികൾ വണങ്ങി. നാനാ- ജാതി മതസ്ഥർ പങ്കെടുത്ത നേർച്ചസദ്യയോടെ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു.
വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങിയ പെരുന്നാൾ കമ്മിറ്റി, ഭക്തസംഘടന ഭാരവാഹികൾ, കുടുംബ യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.
