കുന്നംകുളം സ്റ്റേഷനിലെ ലോക്കപ്പ് മർദ്ദനം: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് പൊലീസ് മേധാവി.

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യുവാവിനെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു. പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഉത്തരമേഖലാ ഐ.ജി രാജ്പാൽ മീണ നടപടികൾ ആരംഭിച്ചു. 

കേസിൻ്റെ എല്ലാ ഫയലുകളും കൈമാറാൻ റേഞ്ച് ഡി.ഐ.ജി എസ്.ഹരിശങ്കറിനോട് ഐ.ജി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ചശേഷം നാല് ഉദ്യോഗസ്ഥർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും. 

പിരിച്ചുവിടൽ, തരംതാഴ്ത്തൽ തുടങ്ങിയ കടുത്ത നടപടികൾ ഉണ്ടായേക്കും. നോട്ടീസിന് മറുപടി നൽകാൻ 15ദിവസം സമയം നൽകും. ഇതിന് ശേഷം നേരിട്ട് തങ്ങളെ കേൾക്കണമെന്ന് പൊലീസുകാർ ആവശ്യപ്പെട്ടാൽ ഇതിനും അവസരമൊരുക്കും. തുടർന്നാകും ഏത് തരത്തിലുള്ള നടപടി വേണമെന്ന് സർക്കാർ തീരുമാനിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം