യുവകാഹളം ഓണാഘോഷം സംഘടിപ്പിച്ചു.*


യുവകാഹളം ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഞാങ്ങാട്ടിരിയിൽ ഓണാഘോഷം  സംഘടിപ്പിച്ചു. 

കസേരകളി, സുന്ദരിക്ക് പൊട്ടു തൊടൽ, ലെമൺ സ്പൂൺ റേസ്, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, തീറ്റമത്സരം, ഉറിയടി, സൂചി കോർത്തോട്ടം, ബലൂൺ ചവിട്ടി പൊട്ടിക്കൽ തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. കുട്ടികളും മുതിർന്നവരും അടക്കം നിരവധിപേർ പരിപാടികളിൽ പങ്കാളികളായി. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. ഞാങ്ങാട്ടിരിയിലെ പാട്ടുകൂട്ടം സംഘടിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി. 

ടി.കെ രവീന്ദ്രൻ, പി.ജയകുമാർ, പി.സന്ദീപ്,  ഇ.പി റിയാസ്, കെ.പ്രീത,  പി.ജിബിൻ, പി.കെ ദിപിൻ, പി.ശിഹാബുദ്ധീൻ, വി.വി വാസുദേവൻ, സി.വി സുധീർകുമാർ, കെ.പി സരുൺ എന്നിവർ നേതൃത്വം നൽകി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം