പട്ടാമ്പി താലൂക്ക് ആസ്ഥാനത്ത് റവന്യൂ വിഭാഗം സംഘടിപ്പിച്ച ഓണാഘോഷം തുമ്പിതുള്ളി. മാവേലിയായി ഭൂരേഖ തഹസിൽദാർ വി.പി സെയ്ദ് മുഹമ്മദും ആർപ്പുവിളിക്കാൻ തഹസിൽദാർ ടി.പി കിഷോറും ആശംസ നേരാൻ മുഹമ്മദ് മുഹ്സിൻ എം.എൽ.എയും ഡെപ്യൂട്ടി കളക്ടർ എസ്.എസ് ആൽഫയും അണിനിരന്നതോടെ ആവേശം പൂപ്പൊലിയായി.
സിവിൽ സ്റ്റേഷനിലെ 12 ഓഫിസുകളും താലൂക്കിലെ 18 വില്ലേജ് ഓഫിസുകളും സഹകരിച്ചാണ് താലൂക്ക് ആസ്ഥാനത്ത് ഓണം വൈബാക്കിയത്.
സിവിൽ സ്റ്റേഷൻ അങ്കണത്തിലും ഓഫിസുകളിലും ജീവനക്കാർ പൂക്കളം ഒരുക്കിയിരുന്നു. വിവിധ ഓഫീസ് ജീവനക്കാരുടെ ഓണപ്പാട്ടുകളും വിഭവ സമൃദ്ധമായ ഓണ സദ്യയും കൊഴുപ്പേകി.
ജി.എസ്.ടി ഓഫിസർ പി.നാരായണൻ, ഡപ്യൂട്ടി തഹസിൽദാർമാരായ പി.ആർ.മോഹനൻ, കെ.സി.കൃഷ്ണകുമാർ, വിവിധ ഓഫിസ് മേധാവികൾ എന്നിവർ ഓണാഘോഷങ്ങൾക്ക്നേതൃത്വം നൽകി.
Tags
ഓണം പൊന്നോണം
