ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത മെയിൻ റോഡ് സെന്ററിൽ തുടങ്ങി. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ ഉദ്ഘാടനം നിർവ്വഹിച്ചു. കുടുംബശ്രീ സി.ഡി.എസ്.ചെയർ പേഴ്സൺ ലത സൽഗുണൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ നിഷ അജിത് കുമാർ, പഞ്ചായത്ത് അംഗങ്ങളായ റംല വീരാൻ കുട്ടി, വി.എസ്.ശിവാസ്, ഷഹന അലി, സരിത വിജയൻ, ഷഹന മുജീബ്, പഞ്ചായത്ത് കോ ഓർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ലളിത സുന്ദരൻ എന്നിവർ സംസാരിച്ചു.
Tags
വിപണി
