പട്ടാമ്പിയിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ഷൊർണൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി അർജുനാണ്(36) മരിച്ചത്.
ഷൊർണൂർ ബസ് സ്റ്റാന്റിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിലാണ് മൃതദേഹം കണ്ടത്. ഷൊർണൂരിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് അർജുൻ താമസിക്കുന്നത്. ഷൊർണൂർ സി.ഐയുടെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് നടത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Tags
ചരമം
