കൊപ്പത്ത് നിയന്ത്രണം വിട്ട ബസ് വൈദ്യുതി തൂണിൽ ഇടിച്ചു : രണ്ടാൾക്ക് പരിക്ക്.
കൊപ്പം നക്ഷത്ര റീജൻസി ഹോട്ടലിന് സമീപം നിയന്ത്രണം വിട്ട ബസ് വൈദ്യുതി തൂണിൽ ഇടിച്ചു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ കൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. പട്ടാമ്പി ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോയിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽ പെട്ടത്. കൊപ്പം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Tags
Accident
