തൃത്താല പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആനക്കരയിൽ നടത്തിയ റെയ്ഡിലാണ് ഒരാൾ പിടിയിലായത്. ചേകന്നൂർ റോഡിലെ ഭാഗ്യം ലോട്ടറി ഏജൻസിയിൽ നടത്തിയ പരിശോധനയിൽ, നടത്തിപ്പുകാരനെതിരെ തൃത്താല പോലീസ് കേസെടുത്തു.
എടപ്പാൾ പൊൽപ്പാക്കര സ്വദേശി പ്രസാദ് ആണ് പിടിയിലായത്. സംസ്ഥാന സർക്കാരിൻ്റെ ലോട്ടറി ടിക്കറ്റ് വിൽപ്പനയുടെ മറവിൽ ഇയാൾ അനധികൃത എഴുത്ത് ലോട്ടറി ചൂതാട്ടം നടത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
സബ് ഇൻസ്പെക്ടർമാരായ എം.സുനിൽ, ഹംസ, എ.എസ്.ഐ ജോൺസൺ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജിത്ത്, ശ്രീരാഗ്, സിവിൽ പോലീസ് ഓഫീസർ അജേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Tags
ക്രൈം Crime
