പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളെജിൽ 'തരംഗ് 2025' ആർട്സ് ഫെസ്റ്റിന് തുടക്കമായി. പ്രമുഖ ആർട്ടിസ്റ്റും ഗായകനുമായ പ്രിയദർശൻ നിനവ് ഉദ്ഘാടനം ചെയ്തു. കോളെജ് ചെയർമാൻ എൻ. അബൂബക്കർ അധ്യക്ഷനായി.
പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ, സെക്രട്ടറി ഹംസ കെ.സൈദ്, വൈസ് പ്രിൻസിപ്പൽ വി.പി ഗീത, അഡ്മിനിസ്ട്രറ്റേർ എസ്.എ കരീം തങ്ങൾ, എം.ഇ.എസ് സീനിയർ സെക്കൻ്ററി സ്കൂൾ ചെയർമാൻ ഡോ. കെ.പി മുഹമ്മദ് കുട്ടി, കോളെജ് യൂനിയൻ ചെയർമാൻ സൈദ് മുഹമ്മദ്, ഫൈൻ ആർട്സ് സെക്രട്ടറി പി.മുഹമ്മദ് റമീസ് എന്നിവർ സംസാരിച്ചു.
കോളെജ് യൂനിയൻ ഭാരവാഹികളുടെ സത്യ പ്രതിജ്ഞയും ചടങ്ങിൽ നടന്നു. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ആർട്സ് ഫെസ്റ്റ് വെള്ളിയാഴ്ച സമാപിക്കും.
ഭാരവാഹികൾ : സൈദ് മുഹമ്മദ് (ചെയർമാൻ), പി.റന ഫാത്തിമ (വൈസ് ചെയർമാൻ), പി.ഫാത്തിമത്തുൽ ഫിദ (ജന.സെക്രട്ടറി), ടി.പി ഫാത്തിമ ഹസ്ബി (ജോ.സെക്രട്ടറി), വി.എം സൽമാൻ (യു.യു.സി ), പി.മുഹമ്മദ് റമീസ് (ഫൈൻ ആർട്സ് സെക്രട്ടറി), എം.വി യദുകൃഷ്ണൻ (ജനറൽ ക്യാപ്റ്റൻ), കെ.എം ഹിബ (സ്റ്റുഡൻ്റ്സ് എഡിറ്റർ).
