കുന്നംകുളത്ത് നടന്ന ഇഷിക്കാവ കപ്പ് സെൻട്രൽ സോൺ കരാട്ടെ ചാമ്പ്യൻഷിപ്പ് സമാപിച്ചപ്പോൾ ഓവറോൾ കിരീടം തുടർച്ചയായി ഏഴാം തവണയും പട്ടാമ്പിക്ക് !
ജെ.കെ.എസ് ഷോട്ടോജുക്കു ഇന്ത്യ തൃശൂർ ഘടകം സംഘടിപ്പിച്ച ഇഷിക്കാവ കപ്പ് സെൻട്രൽ സോൺ കരാട്ടെ ചാമ്പ്യൻഷിപ്പ് കുന്നംകുളം മുനിസിപ്പൽ ടൗൺ ഹാളിലാണ് നടന്നത്. എ.സി.മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ മുഖ്യാതിഥിയായി. സുദീപ് ടി.സിറിയഖ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ലിജോ പോൾ, ജെ.കെ.എസ് ഷോട്ടോജുക്കു ഇന്ത്യ പ്രസിഡണ്ട് സി.കെ വിജയൻ, സെക്രട്ടറി കെ.വി ബിനുകുമാർ, ടൂർണമെന്റ് ചെയർമാൻ പി.ഐ നെൽസൺ, കൺവീനർ കെ.എസ് ദിലികുമാർ, എൻ.കെ രവീന്ദ്രനാഥൻ, പാലക്കാട് ചീഫ് ഇൻസ്ട്രക്ടർ കെ.പി കമാൽ എന്നിവർ സംസാരിച്ചു.
പാലക്കാട്, മലപ്പുറം, തൃശ്ശൂർ, കോട്ടയം, ഇടുക്കി എന്നീ അഞ്ച് ജില്ലകളിൽ നിന്നായി ആയിരത്തിലധികം കായിക പ്രതിഭകൾ മാറ്റുരച്ചു. ടൂർണമെന്റിൽ, പട്ടാമ്പി JKS ഷോട്ടോജുക്കു ചാമ്പ്യൻസ് കരാട്ടെ ട്രെയിനിംഗ് സെന്റർ ഏറ്റവും കൂടുതൽ പോയിന്റുകൾ (217) കരസ്ഥമാക്കി ഓവറോൾ ട്രോഫി സ്വന്തമാക്കി. ഇത് തുടർച്ചയായ ഏഴാമത്തെ ഓവറോൾ നേട്ടമാണ്. ചാമ്പ്യൻഷിപ്പിലെ Dojo Medal Summary പ്രകാരം, പട്ടാമ്പി സെന്റർ 19 സ്വർണ്ണം, 27 വെള്ളി, 41 വെങ്കലം എന്നിവ ഉൾപ്പെടെ 87 മെഡലുകൾ നേടി.
പ്രധാന വ്യക്തിഗത, സ്ഥാപന നേട്ടങ്ങൾ:
JKS SHOTOJUKU Champions Karate Training സെന്ററിന്റെ കെ.പി.അബ്ദുൽ സുബൈർ 217 പോയിന്റുകളോടെ പരിശീലകരുടെ റാങ്കിംഗിൽ ഒന്നാമതെത്തി.
പട്ടാമ്പിയിൽ നിന്ന് മാത്രം നൂറിലധികം കരാട്ടെ വിദ്യാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. പട്ടാമ്പി JKS ഷോട്ടോജുക്കു ചാമ്പ്യൻസ് കരാട്ടെ ട്രെയിനിംഗ് സെന്ററിലെ വിദ്യാർഥികളുടെ മികച്ച നേട്ടം അവരുടെ കഠിനാധ്വാനത്തിനും പരിശീലന നിലവാരത്തിനും ലഭിച്ച അംഗീകാരമാണെന്ന് ഇൻസ്ട്രക്ടർ കെ.പി കമാൽ പറഞ്ഞു.
