പട്ടാമ്പി സെൻട്രൽ ഓർച്ചാഡിന്റെ നവീകരണം 24ന് തുടങ്ങും

പട്ടാമ്പി സെൻട്രൽ ഓർച്ചാഡിൻ്റെ സമഗ്ര നവീകരണത്തിൻ്റെ നിർമാണോദ്ഘാടനം  വെള്ളി പകൽ രണ്ടിന് മന്ത്രി പി.പ്രസാദ് നിർവഹിക്കും. ഇതോടൊപ്പം മണ്ഡലത്തിൽ നടപ്പാക്കുന്ന കൂൺ ഗ്രാമപദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

പട്ടാമ്പി പിഷാരടീസിൽ നടക്കുന്ന പരിപാടിയിൽ മുഹമ്മദ് മുഹസിൻ എം.എൽ.എ അധ്യക്ഷനാകും. സംസ്ഥാന സർക്കാർ അനുവദിച്ച അഞ്ച് കോടി രൂപ ചെലവഴിച്ചാണ് നവീകരണം നടത്തുന്നത്. സെൻട്രൽ ഓർച്ചാഡിൽ ഫാം ടൂറിസം കൂടി നടപ്പാക്കും. 

പദ്ധതിയുടെ ഭാഗമായി നിലവിലുള്ള കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണം, വിദേശ ഫലവൃക്ഷത്തോട്ടം, ഔഷധ സസ്യ തോട്ടം, കൃത്യത കൃഷി യൂണിറ്റ്, സംയോജിത കൃഷി യൂണിറ്റ്, ജൈവക്കൂട്ട് നിർമാണ പരിശീലന യൂണിറ്റ്, സ്മാർട്ട് കൃഷി യൂണിറ്റ്, ഹൈടെക് പോളി ഹൗസ്, അലങ്കാര പുഷ്പ കൃഷി തോട്ടം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിർമാണോദ്ഘാടനത്തിന്റെ ഭാഗമായി ഓർച്ചാഡ് സന്ദർശിച്ച മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഉദ്യോഗസ്ഥർ, നഗരസഭാ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി, സ്ഥിരം സമിതി ചെയർമാൻ പി.വിജയകുമാർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം