കാസർഗോഡ് അനന്തപുരത്ത് പ്രവർത്തിക്കുന്ന ഡെക്കോർ പാനൽ ഇൻഡസ്ട്രീസ് എന്ന ഫാക്ടറിയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
ഇന്ന് (തിങ്കൾ) രാത്രി ഏഴ് മണിയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് പരിസരത്തെ വീടുകളിലെ ആളുകൾ ഭയന്ന് ഇറങ്ങിയോടി. പരിസര പ്രദേശത്തുള്ള വീടുകളുടെ ജനൽചില്ലുകളും മറ്റും തകർന്നു. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മുന്നൂറോളം തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്. ഇതിലേറെയും അതിഥി തൊഴിലാളികളുമാണ്.
അസം സ്വദേശി നജീറുൽ അലിയാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കുണ്ട്. ഒരു ഷിഫ്റ്റിൽ 40 പേർ പണിയെടുക്കുന്നുണ്ട്. തീപിടിത്തമുണ്ടാകുമ്പോൾ ഇത്രയും പേർ ഉണ്ടായിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കാസർകോട്, ഉപ്പള സ്‌റ്റേഷനുകളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് തീയണച്ചു.
Tags
Fire
