തൃത്താല ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സബ്സിഡി നിരക്കിൽ കാലിത്തീറ്റ പദ്ധതിയുടെ മേഴത്തൂർ ക്ഷീര സംഘത്തിലെ വിതരണോദ്ഘാടനം നടന്നു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ.കൃഷ്ണകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
ഒരു ക്ഷീരകർഷകന് രണ്ട് ചാക്ക് കാലിത്തീറ്റ ഒരു ചാക്കിൻ്റെ വിലക്കാണ് ലഭ്യമാക്കുന്നത്. തുടർച്ചയായി അഞ്ചാം വർഷമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിനു വേണ്ടി 15 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ചെലവഴിക്കുന്നത്.
തൃത്താല ബ്ലോക്കിലെ 24 ക്ഷീര സംഘങ്ങൾ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തൃത്താല ഗ്രാമപഞ്ചായത്ത് മെമ്പർ പ്രിയ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര സംഘം പ്രസിഡണ്ട് എം.സി.സത്യൻ സ്വാഗതവും, സെക്രട്ടറി രാജി നന്ദിയും പറഞ്ഞു.
Tags
പ്രാദേശികം
