തിരുവനന്തപുരം കരമനയിൽ യുവാവിനെ കുത്തിക്കൊന്നു.

ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിന്നിടയിലാണ് കുത്തേറ്റത് എന്ന് സംശയിക്കുന്നു. 

ഇന്ന് രാത്രി പത്തോടെ കരമന ഇടഗ്രാമത്തിൽ ടാവുമുക്ക് എന്ന പ്രദേശത്താണ് കൊലപാതകം നടന്നത്.  ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ശരീരത്തിൽ പരിക്കുകളധികം കണ്ടിരുന്നില്ല. ഒറ്റ കുത്തിന് ഷിജോ കൊല്ലപ്പെട്ടു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കഴുത്തിനോട് ചേർന്നാണ് കുത്തേറ്റത്. 

മനഃപൂർവം കുത്തി കൊലപ്പെടുത്തിയതാണോ അല്ലെങ്കിൽ തർക്കത്തിന് ഇടയിൽ ഉണ്ടായ ആക്രമണത്തിനിടെ കുത്തേറ്റതാണോ എന്നടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. ബന്ധുവാണ് പ്രതി എന്നാണ് പ്രാഥമിക വിവരം. പ്രതിക്കായി തിരച്ചിൽ തുടങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം