കോഴിക്കോട് കണ്ണഞ്ചേരിയിൽ മീൻവണ്ടിക്കടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം.

കോഴിക്കോട് കണ്ണഞ്ചേരി ടൗണിൽ നിന്നും മീഞ്ചന്തയിലേക്ക് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനെ മീൻവണ്ടി തട്ടുകയും സ്‌കൂട്ടർ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു. നല്ലളം സ്വദേശി സുഹറയാണ് മരിച്ചത്.

യുവതിയുടെ തലയിലൂടെ പിൻചക്രം കയറിയിറങ്ങിയാണ് മരണം. ഇന്ന് വൈകുന്നേരം കണ്ണഞ്ചേരി പെട്രോൾ പമ്പിന് സമീപത്താണ് ദാരുണ സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം