കളിക്കുന്നതിനിടയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു

എരുമപ്പെട്ടി ആദൂര് കണ്ടേരി വളപ്പിൽ ഉമ്മർ - മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ (4) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. 

വീട്ടിൽ ഒഴിഞ്ഞ കുപ്പി എടുത്തു കളിക്കുന്നതിനിടെ  അടപ്പ് ഊരി അബദ്ധത്തിൽ വായിലിടുകയായിരുന്നു. ഇതേ തുടർന്ന് അടപ്പ് തൊണ്ടയിൽ കുടുങ്ങി. ഉടനെ മരത്തംകോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം