ആനക്കര കാക്രാംകുന്ന് അങ്കണവാടിക്കായി നിർമ്മിച്ച കെട്ടിടം കുട്ടികൾക്കായി തുറന്നു നൽകി. തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25, 2025-26 വാർഷിക പദ്ധതികളുടെ ഭാഗമായി 20 ലക്ഷം രൂപ വകയിരുത്തിയാണ് പുതിയ അങ്കണവാടി കെട്ടിടം സാക്ഷാത്കരിച്ചത്.
തൃത്താല ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.പി റജീന ഉദ്ഘാടനം ചെയ്തു. ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ആനക്കര പഞ്ചായത്ത് മുൻ മെമ്പർ വേണുമാസ്റ്റർ, CDPO ഉഷ, ICDS സൂപ്പർവൈസർ ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്നേഹ പടയൻ, സ്വ അങ്കണവാടി വർക്കർ സോഫിയ എന്നിവർ സംസാരിച്ചു.
Tags
വികസനം
