തിരുവനന്തപുരം കല്ലിയൂരിലാണ് നിഷ്ഠൂര സംഭവം. വന്ദ്യ വയോധികയായ വിജയകുമാരി (76)യാണ് ദാരുണമായി കൊലക്കത്തിക്കിരയായത്.മുന്‍ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥനായ മകന്‍ അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിജയകുമാരി.
ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. ഭാര്യയുമായി അകന്നതിന് ശേഷം അമ്മയോടൊപ്പമാണ് അജയകുമാര്‍ താമസിച്ചിരുന്നത്. രാത്രി വീട്ടിലിരുന്ന് മദ്യപിക്കുന്ന മകൻ രണ്ടാമത്തെ മദ്യക്കുപ്പിയും സേവിക്കാൻ തുടങ്ങിയപ്പോഴാണ് അമ്മ തടഞ്ഞത്. ഇതില്‍ പ്രകോപിതനായ അജയകുമാര്‍ ആപ്പിൾ മുറിക്കുന്ന കത്തികൊണ്ട് അമ്മയുടെ വയറ്റിൽ കുത്തി.
കുത്തേറ്റ മാതാവ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കഴുത്തറുക്കുകയായിരുന്നു. മരണം ഉറപ്പാക്കാൻ കൈകാലുകളിലെ ഞരമ്പുകളും മുറിച്ചു. സംഭവ സ്ഥലത്തുനിന്ന് തന്നെ വിജയകുമാരി മരിച്ചു.
Tags
Crime ക്രൈം
