പട്ടാമ്പി മുനിസിപ്പാലിറ്റി ഭരണസമിതിക്കെതിരെ പാഴായിപ്പോയ അഞ്ചുവർഷം എന്ന മുദ്രാവാക്യവുമായി നവംബർ 7, 8, 9, തീയതികളിലായി പ്രക്ഷോഭ പദയാത്ര നടത്താൻ ശങ്കരമംഗലം ശിവക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ തീരുമാനിച്ചു.
പട്ടാമ്പി മുനിസിപ്പൽ യു.ഡി.എഫ് ചെയർമാൻ കെ.ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.
കെ.പി ബാപ്പുട്ടി, അഡ്വ: രാംദാസ്, കെ.ആർ നാരായണ സ്വാമി, സി.എ സാജിത്, കെ.പി.എ റസാക്ക്, ഇ.ടി ഉമ്മർ, സി.സംഗീത, ഉമ്മർ കിഴായൂർ, കെ ബഷീർ, എ.കെ അക്ബർ, ടി.പി ഉസ്മാൻ, കെ.ബി അനിത, ഉമ്മർ പാലത്തിങ്ങൽ, കെ.എം.എ ജലീൽ, എം.കെ മുഷ്താക്ക് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
Tags
രാഷ്ട്രീയം
