ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുർഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം. പൊലീസും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തിവരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
ഇന്ന് (ശനിയാഴ്‌ച) രാവിലെ ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിനിടെയാണ് തിക്കും തിരക്കും ഉണ്ടായത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.
Tags
ദേശീയം
