പട്ടാമ്പി ഞാങ്ങാട്ടിരി ശ്രീ മഹർഷി വിദ്യാലയത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. ശ്രീമഹർഷി ചെയർമാൻ ടി.കെ വിനയഗോപാൽ അധ്യക്ഷനായ ചടങ്ങിൽ സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായ ടി.വി.എം അലി മുഖ്യപ്രഭാഷകനായിരുന്നു. പ്രിൻസിപ്പൽ എ.വിജയകുമാർ, ട്രസ്റ്റി മെമ്പർ ടി.രവീന്ദ്രനാഥൻ, അഡ്മിനിസ്ട്രറ്റർ പി.കെ. രമ, എഴുത്തുകാരി വത്സല ഞാങ്ങാട്ടിരി എന്നിവർ സംസാരിച്ചു.
ചെയർമാൻ ടി.കെ വിനയഗോപാൽ വിശിഷ്ടാതിഥിയെ പൊന്നാടയും സ്നേഹോപഹാരവും നൽകി ആദരിച്ചു. തുടർന്ന് കേരളപ്പിറവിയോടനുബന്ധിച്ചുള്ള കലാപരിപാടികളും നടന്നു.
Tags
Education
