പട്ടാമ്പി ആമയൂർ എം.ഇ.എസ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ ഒറ്റപ്പാലം കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് സന്ദർശനം നടത്തി.
പാഠ്യപദ്ധതിയിൽ നിർദ്ദേശിക്കപ്പെട്ട വ്യവസായ സ്ഥാപനങ്ങളുടെ സന്ദർശനത്തിന്റെ ഭാഗമായാണ് കുട്ടികൾ ഇവിടെ എത്തിയത്. പാർക്കിലെ പ്രമുഖ വ്യവസായ യൂണിറ്റുകളായ ഈസ്റ്റ് ഏഷ്യൻ ഹോളിഡേയ്സ്, സാഗർ വാട്ടർ ടാങ്ക്, സ്കൈലാർക്ക്, ഫെറോമാക്, ഐക്കൺ പ്ലാസ്റ്റിക് എന്നിവയുടെ മൈക്രോ പ്രോസസ് പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ നേരിൽ കണ്ട് മനസിലാക്കിയത്.
കിൻഫ്ര മാനേജർ അനീഷ്, സെക്രട്ടറി മനാഫ് ഒറ്റപ്പാലം എന്നിവർ വിദ്യാർത്ഥികളെ സ്വീകരിച്ചു. വിവിധ വകുപ്പധ്യക്ഷന്മാരും ഫാക്കൽറ്റി അംഗങ്ങളുമടക്കം 170 പേരാണ് സന്ദർശന സംഘത്തിലുണ്ടായിരുന്നത്.
Tags
Education
