തിരുവേഗപ്പുറ പാലത്തിൽ ഇന്ന് രാത്രി മുതൽ വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം

പട്ടാമ്പി - വളാഞ്ചേരി റൂട്ടിലെ തിരുവേഗപ്പുറ പാലത്തിൽ അപകടകരമായ രീതിയിൽ വിള്ളൽ രൂപപ്പെട്ടതിനാൽ ഇന്ന് രാത്രി മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.

ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിക്കും. ചെറിയ വാഹനങ്ങൾക്ക് മാത്രമേ പാലത്തിലൂടെ പ്രവേശനം അനുവദിക്കൂ. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. 

രണ്ട് മീറ്റർ ഉയരത്തിലുള്ള വാഹനങ്ങൾ മാത്രമെ ഇന്ന് അർദ്ധരാത്രി മുതൽ ക്രോസ് ബാർ വെച്ച് കടത്തിവിടുകയുള്ളു. 

നാളെ രാവിലെ മുതൽ വലിയ വാഹനങ്ങളൊന്നും പാലത്തിലൂടെ കടത്തിവിടുന്നതല്ല. പാലത്തിന് അപ്പുറവും ഇപ്പുറവും ബസ്സുകൾ സർവ്വീസ് അവസാനിപ്പിക്കും. 

ആംബുലൻസ് ഫയർ ഫോഴ്സ് എന്നീ വാഹനങ്ങൾക്ക് നിബന്ധനകൾ ബാധകമാവില്ല. കാൽനടയാത്രക്കാർക്ക് പ്രത്യേക സൗകര്യം ഒരുക്കും. 

പാലം സുരക്ഷാ അതോറിറ്റി അടിയന്തിരമായി സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ ത്വരിതഗതിയിൽ സ്വീകരിക്കും. പുതിയ പാലത്തിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.     

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം