നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആദരായനം 2025 സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പുരസ്‌കാര വിതരണവും നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്ഥാപനങ്ങളെ ആദരിച്ചു. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ 'ഒരു തൈ നടാം' ക്യാമ്പയിന്റെ ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനവും ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ത്തിയാക്കിയ മാപ്പത്തോണ്‍ മാപ്പുകളുടെ വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു.
പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി. സെയ്തലവി പദ്ധതി വിശദീകരിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാലിനി കറുപ്പേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എ.ഷാബിറ ടീച്ചര്‍, എസ്.ഇ.ഐ.എ.എ വിദഗ്ദ്ധ സമിതി അംഗം ഡോ.കെ. വാസുദേവന്‍ പിള്ള,
ആര്‍ദ്രം മിഷന്‍ മോഡല്‍ ഓഫീസര്‍ അനൂപ് റസാഖ്, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജെ. അനിഷ്, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.എസ്. മനോജ്, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ കെ.പി. അനില്‍കുമാര്‍ തുടങ്ങിയവരും വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരും പങ്കെടുത്തു.
