ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി.

ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ദന്ത പരിശോധന ക്യാമ്പ് നടത്തി.

സ്റ്റേഷൻ ഹൗസ് ഓഫീസർ എം.മഹേന്ദ്ര സിംഹൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റോയൽ ഡെന്റൽ കോളേജ് ചെയർമാൻ കല്ലായിൽ സെയ്‌തു ഹാജി അധ്യക്ഷത വഹിച്ചു.

കോളേജ് സെക്രട്ടറി പി.എസ് സാബിർ, പൊതുജന ദന്താരോഗ്യ വിഭാഗം മേധാവി ഡോ.അൻസിൽ, ഡോ.അംജദ്, സബ് ഇൻസ്പെക്ടർമാരായ ടി.അരവിന്ദാക്ഷൻ,  എസ്.ശ്രീലാൽ, എം.ജ്യോതിപ്രകാശ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് കോ-ഓർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി, ഹൗസ് സർജൻസി ഡോക്ടർമാർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം