ഭാരതപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.

ഭാരതപ്പുഴയിലെ പരുതൂർ മുടപ്പക്കാട് കടവിൽ കുളിക്കാനിറങ്ങി  ഒഴുക്കിൽപ്പെട്ട് കാണാതായ  വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

പരുതൂർ മുടപ്പക്കാട് തോട്ടത്തിൽ വീട്ടിൽ നാസറിന്റെ മകൻ അൻഷാദാണ് (18) മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് വെള്ളിയാങ്കല്ല് ജലസംഭരണി ഭാഗത്ത് അൻഷാദും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്.

ആദ്യം പുഴയിലിറങ്ങിയ അൻഷാദിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. അഗ്നിശമന സേനാ വിഭാഗവും, മുങ്ങൽ വിദഗ്ദ്ധരും നടത്തിയ തിരച്ചിലിൽ വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.

പുറമണ്ണൂർ മജ്ലിസ് ആർട്സ് & സയൻസ് കോളേജ് ഡിഗ്രി വിദ്യാർത്ഥിയാണ്. ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോളിൻ്റെ ഭാര്യാ സഹോദരൻ്റെ മകനാണ് അൻഷാദ്. മാതാവ്: ഉമ്മു കുത്സു. സഹോദരൻ: അനസ്.

ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് പരുതൂർ കുളമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം