തൃത്താല ഗ്രാമപഞ്ചായത്ത് ഓഫീസിൻ്റെ മുന്നിലാണ് യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധ ധർണ്ണ നടത്തിയത്.
റോഡ് നിർമ്മാണം, പഞ്ചായത്ത് ഓഫീസ് നവീകരണം എന്നിവയിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക, താൽക്കാലിക ജീവനക്കാർ വോട്ടർ പട്ടികയിൽ നടത്തുന്ന ക്രമക്കേടും ഇടപെടലും അവസാനിപ്പിക്കുക,
മാട്ടായ വനിതാ സഹകരണ സംഘം നിക്ഷേപ തട്ടിപ്പിൽ നാലാം പ്രതിയായ പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യു.ഡി.എഫ് തൃത്താല പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.
കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ പി.എം മോഹൻദാസ് അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി പി.വി മുഹമ്മദ്അലി, യു.ഡി.എഫ് പഞ്ചായത്ത് ജനറൽ കൺവീനർ കെ.വി ഹിളർ, പഞ്ചായത്തംഗം പത്തിൽ അലി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. മണികണ്ഠൻ, ഡി.സി.സി മെമ്പർ പി.കെ അപ്പുണ്ണി, പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ഷംസുദ്ദീൻ, എം.എൻ നൗഷാദ്, കെ.ഹബീബ്, എം.മുരളീധരൻ, ഇ.രാജേഷ്, കെ.സുജാത, കെ.പ്രിയ, പി.വി ഗഫൂർ, ടി.പി മണികണ്ഠൻ, ടി.ടി. അബ്ദുള്ള, പി.അലി, സി.പി മുസ്തഫ, കെ.എം ഫസലുൽ ഹക്ക്, പി.വി ബീരാവുണ്ണി, ടി.പി സക്കീന, കെ.സി ബേബി രേഖ എന്നിവർ സംസാരിച്ചു.
