മണ്ണാർക്കാട് കരിമ്പയിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: തോക്ക് നിർമ്മിച്ചയാൾ അറസ്റ്റിൽ!

മണ്ണാർക്കാട് കരിമ്പ മൂന്നേക്കർ മരുതുംകാട് പഴയ സ്കൂളിന് സമീപം രണ്ടുപേർ വെടിയേറ്റു മരിച്ച സംഭവത്തിൽ തോക്ക് നിർമ്മിച്ചയാൾ അറസ്റ്റിൽ. 

മുണ്ടൂർ വേലിക്കാട് സ്വദേശി തട്ടുകുന്നേൽ ശശി (67) യെയാണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പണി ചെയ്യുന്ന ശശി 15 വർഷം മുമ്പാണ് ബിനുവിന് തോക്ക് നിർമ്മിച്ച് നൽകിയത്. 

രണ്ടുപേർ വെടിയേറ്റു മരിച്ചതിന് മുമ്പായി തോക്ക് നന്നാക്കാൻ ബിനു ശശിയെ ഏൽപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വേറെ ആളുകൾക്കും ശശി തോക്ക് നിർമ്മിച്ചു നൽകിയിട്ടുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇയാൾക്കെതിരെ പ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

മരുതുംകാട് വീട്ടിൽ ബിനു, ബിനുവിൻ്റെ അയൽവാസി മരുതുംകാട് കളപ്പുരയ്ക്കൽ നിധിൻ എന്നിവരെയാണ് രണ്ടാഴ്ച മുമ്പ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. നിധിനെ വെടിവച്ച ശേഷം ബിനു സ്വയം വെടിയുതിർക്കുകയാ യിരുന്നുവെന്നാണ് കേസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം