പാലക്കാട് പല്ലഞ്ചാത്തന്നൂരിലാണ് ദാരുണ സംഭവം. പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ (60) കൊലപ്പെടുത്തിയത്.
ഇരുവരും തമ്മിലുള്ള വാക്കു തർക്കത്തിനിടെയാണ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇന്ദിര സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ആക്രമണത്തിന് പിന്നിൽ കുടുംബ പ്രശ്നമെന്നാണ് പൊലീസിൻ്റെ നിഗമനം. വാസുവിനെ പൊലീസ് പിടികൂടി.
Tags
Crime ക്രൈം
