രാഷ്ട്രീയ ഏകതാ ദിവസിൻ്റെ ഭാഗമായി ലഹരി വിരുദ്ധ സമൂഹത്തിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികളുടെ കൂട്ടയോട്ടം സംഘടിപ്പിച്ചു.
പട്ടാമ്പി പെരുമടിയൂർ ജി.ഒ.എച്ച്.എസ് സ്കൂളിലെ എസ്.പി.സി, ജെ.ആർ.സി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടയോട്ടം പ്രധാനാധ്യപകൻ എസ്. നസീർ ഹുസൈൻ ഫ്ലാഗ് ഓഫ് ചെയ്തു.
പി.ടി.എ പ്രസിഡൻ്റ് എം.മൊയ്തീൻ കുട്ടി, കെ.സുകുമാരൻ, പി.അനസ്, സി.ശോബീഷ്, ടി.കവിത, പി.രേഷ്മ, ടി.ജി ശ്രീജ, ആർ.രജിഷ, കെ.എസ് കാർത്തിക ശങ്കർ, സിഞ്ചിത ഉണ്ണിക്കൃഷ്ണൻ എന്നിവർ കോയപ്പടി മുതൽ പുതിയ ഗേറ്റ് വരെ നടത്തിയ കൂട്ടയോട്ടത്തിൽ പങ്കു ചേർന്നു.
സിവിൽ പോലീസ് ഓഫീസർമാരായ ആർ.മിജേഷ്, സി.പി പ്രശാന്ത്, സി.പി.ഒ പി.രേഷ്മ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച കൂട്ടയോട്ടം ലഹരിവിരുദ്ധ സന്ദേശത്തോടു കൂടി സ്കൂളിൽ സമാപിച്ചു.
Tags
Sports
