ബാലചന്ദ്രൻ മാസ്റ്ററെ അനുസ്മരിച്ച് കാവ്യോത്സവം

കവിയും പൊതു പ്രവര്‍ത്തകനുമായിരുന്ന കുറുവാന്തൊടി ബാലചന്ദ്രൻ മാസ്റ്റരെ അനുസ്മരിച്ച് കവിതാലാപനോത്സവം സംഘടിപ്പിച്ചു.

കൊപ്പം അഭയത്തിന്റേയും പള്ളം സ്മാരക വായനശാലയുടേയും ആഭിമുഖ്യത്തിൽ പുലാശ്ശേരി GWLPSൽ ഒമ്പതാം ചരമവാർഷിക ദിനത്തിൽ നടന്ന പരിപാടിയിൽ ഭാരതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസർ സി.അബ്ദൾ കരീം ഉദ്ഘാടനം ചെയ്തു. പി.കൃഷ്ണൻ, മാത്യു ജോസഫ്, എം.മുഹമ്മദ് നിയാസ്, വിഷ്ണുരാജ്, പി.നൗഫൽ എന്നിവർ സംസാരിച്ചു. 

കവിത ചൊല്ലി വിജയിച്ച ആദിത്യ, ഋതിക, ഫാത്തിമ ഷിഫ്ന, ഹരിഹരൻ, മിദ്ഹ എന്നിവർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി.  പങ്കാളികൾക്കും കാണികൾക്കും കളർ പെൻസിലുകളും മധുര പലഹാരങ്ങളും നൽകി.  

അദ്ധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാന ഭാരവാഹി, പുരോഗമന കലാസാഹിത്യസംഘം ജില്ലാ ഭാരവാഹി, കേരള ഗ്രന്ഥശാലാ സംഘം താലൂക്ക് ഭാരവാഹി, പഞ്ചായത്ത് സാക്ഷരതാ കോർഡിനേറ്റർ എന്നീ ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തിച്ച ബാലചന്ദ്രൻ മാഷ് ദീർഘകാലം പട്ടാമ്പി, കൊപ്പം ഗവ. ഹൈസ്കൂളുകളിൽ അധ്യാപകനായും നരിപ്പറമ്പ്, പട്ടാമ്പി GUP സ്കൂളുകളിൽ ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചിരുന്നു. 

1989ൽ അഭയം രജിസ്റ്റർ ചെയ്യുന്നത് മുതൽ ആറ് വർഷത്തോളം അഭയത്തിന്റെ ചെയർപേഴ്സൺ ആയിരുന്നു ബാലചന്ദ്രൻ മാഷ്. ദീർഘകാലം പള്ളം സ്മാരക വായനശാലയുടെ പ്രസിഡണ്ടായി പ്രവർത്തിച്ചു.  പുലാശ്ശേരി GWLPS നിലനിർത്താനുള്ള സമരങ്ങൾക്കും മാഷ് നേതൃത്വം നൽകിയെന്നും പി.കൃഷ്ണൻ അനുസ്മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം