വല്ലപ്പുഴയെ അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു.

വല്ലപ്പുഴ ഇനി അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്ത്. മന്ത്രി വി.അബ്ദുൾറഹ്മാൻ പ്രഖ്യാപനം നിർവഹിച്ചു.

വിവിധ മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കിയതിലൂടെ കേരളം രാജ്യത്തിനു മുന്നില്‍ നമ്പര്‍ വണ്ണായി മാറിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുൾറഹ്‌മാന്‍ പറഞ്ഞു.

നവംബര്‍ ഒന്നിന് നടക്കുന്ന അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം അതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. വല്ലപ്പുഴ ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഭവന രഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി 5.95 ലക്ഷം വീടുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദേശീയ സരസ്സ് മേളയ്ക്കായി വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് വിഹിതമായ ഒരു ലക്ഷം രൂപ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഇ.പി സലീനയ്ക്ക് മന്ത്രി കൈമാറി.

വല്ലപ്പുഴ കെ.എസ്.എം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് മുഹസിന്‍ എം.എല്‍.എ അധ്യക്ഷനായി. പി. മമ്മിക്കുട്ടി എം.എല്‍.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ അബ്ദുള്‍ ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സത്യഭാമ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.നൗഫല്‍, വാര്‍ഡ് മെമ്പര്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക പ്രമുഖര്‍, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം