പട്ടാമ്പി മുനിസിപ്പൽ യു.ഡി.എഫ് നേതൃസംഗമം

പട്ടാമ്പി സി.എച്ച് സൗധത്തിൽ ചേർന്ന നേതൃസംഗമത്തിൽ യു.ഡി.എഫ് മുനിസിപ്പൽ ചെയർമാൻ കെ.ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.  കെ.ആർ നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു.

ഒക്ടോബർ 31ന് വെള്ളിയാഴ്ച ശങ്കരമംഗലം ശിവക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന യു.ഡി.എഫ് കൺവെൻഷൻ വിജയിപ്പിക്കാൻ  പ്രവർത്തക സംഗമം തീരുമാനിച്ചു. കൺവെൻഷനിൽ വി.കെ ശ്രീകണ്ഠൻ എം.പി, മരക്കാർ മാരായമംഗലം തുടങ്ങിയ നേതാക്കൾ സംബന്ധിക്കും. 

കെ.പി ബാപ്പുട്ടി, ഇ.ടി ഉമ്മർ, റഷീദ് തങ്ങൾ, സി.എ സാജിത്, ജിതേഷ് മ മോഴിക്കുന്നം, ഉമ്മർ കിഴായൂർ, എ.കെ അക്ബർ,ടി.പി ഉസ്മാൻ, ഉമ്മർ പാലത്തിങ്ങൽ, കെ.എം ജലീൽ, കെ.ബഷീര്‍, ഹനീഫ മാനു, എം.കെ മുഷ്താഖ് എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം