പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 178 വർഷം കഠിനതടവും 10.75 ലക്ഷം രൂപ പിഴയും ശിക്ഷ.

മലപ്പുറം അരീക്കോട് സ്വദേശിയായ നാൽപ്പതുകാരനെയാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജി എ.എം അഷ്റഫ് ശിക്ഷിച്ചത്. 178 വർഷവും ഒരുമാസവും കഠിനതടവ് അനുഭവിക്കണം. 2022, 2023 വർഷങ്ങളിൽ മൂന്നുതവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കുട്ടിയുടെ മുന്നിൽ നിന്ന് പ്രതി മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടെന്നും പരാതിയുണ്ട്.

പോക്സോ, ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ പ്രകാരം 175 വർഷം കഠിനതടവ് അനുഭവിക്കണം. കുട്ടിയെ മർദ്ദിച്ചതിന് ഒരുവർഷവും ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം രണ്ടുവർഷവും കുട്ടിയെ തടഞ്ഞുവച്ചതിന് ഒരു മാസവും കൂടി കഠിന തടവിന് വിധേയമാകണം. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. സർക്കാരിൻ്റെ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ട പരിഹാരം ലഭ്യമാക്കണം. പ്രതിയെ തവനൂർ ജയിലിലേക്ക് മാറ്റി.

അരീക്കോട് ഇൻസ്പെക്ടറായിരുന്ന എം.അബ്ബാസലിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എ സോമസുന്ദരൻ 17 സാക്ഷികളെ വിസ്‌തരിച്ചു. 21 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ അസി.സബ് ഇൻസ്പെക്ടർ എൻ.സൽമ പ്രോസിക്യൂഷനെ സഹായിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം