തദ്ദേശ തിരഞ്ഞെടുപ്പ് : പാലക്കാട് ജില്ലയില്‍ നിരീക്ഷകരെ നിയമിച്ചു

തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവുകള്‍  നിരീക്ഷിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ  നിയമിച്ചു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചെലവ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. നവംബര്‍ 25 മുതല്‍ അതത് ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ഇവര്‍ക്ക് ഡ്യൂട്ടി. ബ്ലോക്ക് പഞ്ചായത്ത്/ നഗരസഭാ അടിസ്ഥാനത്തിലാണ് ചെലവ് നിരീക്ഷകരെ നിയമിച്ചിട്ടുള്ളത്. ജില്ലാ അടിസ്ഥാനത്തില്‍ പൊതു നിരീക്ഷകനെയും നിയമിച്ചിട്ടുണ്ട്.  

ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ നരേന്ദ്രനാഥ് വേളൂരിയാണ് പാലക്കാട് ജില്ലയുടെ ചുമതലയുള്ള പൊതു നീരീക്ഷകന്‍. സന്തോഷ് ബി (തൃത്താല , പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തുകള്‍, പട്ടാമ്പി മുനിസിപ്പാലിറ്റി , ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റി), ജയരാജന്‍ കെ  (ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി , ഒറ്റപ്പാലം മുനിസിപ്പാലിറ്റി , ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തുകള്‍), ഹരി കെ പി (മണ്ണാര്‍ക്കാട് , അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തുകള്‍, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി) , ശ്രീഹരി മിത്രന്‍ (പാലക്കാട് , മലമ്പുഴ ബ്ലോക്ക് പഞ്ചായത്തുകള്‍ , പാലക്കാട് മുനിസിപ്പാലിറ്റി), സജി കുമാര്‍ ജി (ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റി , ചിറ്റൂര്‍ , കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തുകള്‍), ഷോബി വി.പി (കുഴല്‍മന്ദം, നെന്മാറ, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍) എന്നിവരാണ് ജില്ലയില്‍ നിയമിതരായിട്ടുള്ള ചെലവ് നിരീക്ഷകര്‍. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം