ഡിസംബർ 27, 28 തിയ്യതികളിൽ പട്ടാമ്പി ചോലക്കൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന നാലാമത് നാഷണൽ ലെവൽ വുഷു കുങ് ഫു ഫെസ്റ്റിവൽ ചാമ്പ്യൻഷിപ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു.
കേരള വുഷു കുങ് ഫു ഓർഗനൈസെഷൻ പ്രസിഡന്റ് സുധീറിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗം ഒരുക്കങ്ങൾ വിലയിരുത്തി. വുഷു കുങ് ഫു ഓർഗനൈസെഷൻ കേരളയുടെ മേൽനോട്ടത്തിൽ പട്ടാമ്പിയിലെ YSK Academy യാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
2 ദിവസങ്ങളിലായി കേരളത്തിനകത്തും പുറത്തു നിന്നുമായി 30 ൽ കൂടുതൽ അക്കാദമികളിൽ നിന്നും 400ൽ പരം മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുമെന്ന് ചാമ്പ്യൻഷിപ്പ് ഡയറക്ടർ ഷിഫു ഷബീർ ബാബു അറിയിച്ചു.
Tags
Sports
